
വികസന കുതിപ്പിൽ ചെങ്ങന്നൂർ.....
Date :22-11-2019
ചെങ്ങന്നൂർ ഹാച്ചറിയെ ഒരു ലക്ഷം കോഴി കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രമായി മാറ്റുക എന്ന ലക്ഷ്യം വച്ച് #ശ്രീ_സജി_ചെറിയാൻ_എം_എൽ_എ മുൻകൈ എടുത്ത് തയ്യാറാക്കി ഗവൺമെന്റിൽ സമർപ്പിച്ച പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പ് ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി അനുവദിച്ച 5.60 കോടി രൂപ വിനിയോഗിച്ച് നിർമ്മാണം ആരംഭിക്കുന്ന വിവിധ കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ശ്രീ സജി ചെറിയാൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു കേരള വനം,വന്യജീവി, മൃഗസംരക്ഷണം,ക്ഷീരവികസനം വകുപ്പ് മന്ത്രി ശ്രീ പി.രാജു നിർവഹിക്കുന്നു.
view details
ചെങ്ങന്നൂരിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു.
Date :09-08-2019
ചെങ്ങന്നൂർ ചെങ്ങന്നൂരിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. നിയോജക മണ്ഡലത്തിലെ കുടിവെളള പദ്ധതിക്കായി സർക്കാരിനു സമർപ്പിച്ച പദ്ധതി അടുത്ത വർഷം ജനുവരി ഒന്നിന് നിർമ്മാണം ആരംഭിക്കുമെന്ന് സജി ചെറിയാൻ എം എൽ എ പറഞ്ഞു.ആദ്യ ഘട്ടമായി 188.68 കോടി രൂപ അനുവദിച്ചു.കിഫ്ബി ഫണ്ടു വഴിയാണ് തുക ലഭിക്കുക. ഇതോടെ കുടിവെള്ളത്തിനായി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ കാത്തിരിപ്പിന് വിരാമമാകുന്നു. പദ്ധതിയുടെ നടത്തിപ്പിനായി എം എൽ എ യുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും വാട്ടർ അതോറിറ്റി യിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വെള്ളിയാഴ്ച്ച ചേർന്നു. ചെങ്ങന്നൂർ നഗരസഭയ്ക്കും, ആല, പുലിയൂര്, ബുധനൂര്, പാണ്ടനാട്, മുളക്കുഴ, വെണ്മണി, ചെറിയനാട് എന്നീ പഞ്ചായത്തുകള്ക്കും വേണ്ടിയുളള 200 കോടി ചിലവു വരുന്ന സമഗ്രകുടിവെള്ള പദ്ധതിയാണ് സർക്കാരിന് സമർപ്പിച്ചത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നാണിത്. പമ്പാനദിയിൽ അങ്ങാടിക്കൽ കോലാ മുക്കത്തു നിലവിലുള്ള കിണറിൽ നിന്നാണ് പദ്ധതിയ്ക്കാവശ്യമായ ജലം ശേഖരിക്കുന്നത്. അങ്ങാടിക്കൽ മലയിലെ 15 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ എത്തിക്കും .തുടർന്ന് മുളക്കുഴ നികരും പുറത്ത് പ്രതിദിനം 35 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റും 14 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കും സ്ഥാപിക്കും. മുളക്കുഴയിലെ രണ്ടാമത്തെ ടാങ്ക് സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് കളരിത്തറയിൽ 24 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 6.5 ലക്ഷം ലിറ്റർ ജലം ശേഖരിക്കുവാൻ കഴിയുന്ന ഈ ടാങ്കിൽ നിന്നും ആല പി എച്ച് സി, വെണ്മണി പാറച്ചന്ത എന്നീ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ടാങ്കുകളിൽ എത്തിക്കും. വെണ്മണി പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാൻ ഇതു മൂലം കഴിയും.ആല പെണ്ണുക്കര ആയുർവ്വേദ ആശുപത്രിക്കു സമീപം നിർമ്മിക്കുന്ന ടാങ്കിൽ 15 ലക്ഷം ലിറ്റർ ജലം ഉൾക്കൊള്ളും.പാണ്ടനാട് പഞ്ചായത്തിനായി പറമ്പത്തൂർ പടി ജംഗ്ഷനു സമീപം 8 ലക്ഷം ലിറ്ററിന്റെ ടാങ്ക് സ്ഥാപിക്കും. പുലിയൂരിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം നിർമ്മിക്കുന്ന 16 ലക്ഷം ലിറ്റർ ജലം സംഭരിക്കാവുന്ന ടാങ്കിൽ നിന്നും പുലിയൂർ, ബുധനൂർ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കും. ചെറിയനാട്ട് പഞ്ചായത്തിൽ തുരുത്തിമേലിൽ 3.65 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് നിർമ്മിക്കും.88.15 ലക്ഷം ലിറ്റർ ആണ് വിവിധ ടാങ്കുകളുടെ സംഭരണ ശേഷി .ചെറിയനാട് പരിഭ്രമലയിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കിൽ നിന്നും നിലവിൽ ജലവിതരണം നടത്തുന്ന സ്ഥലങ്ങൾ ഒഴിച്ചുള്ള വാർഡുകളിൽ പുതിയ പദ്ധതിയിൽ കുടിവെള്ളമെത്തും.കൂടാതെ പരിഭ്രമല പദ്ധതിയുടെ സമീപം പുതിയ ടാങ്കു നിർമ്മിച്ചു സംഭരണ ശേഷി കൂട്ടും. ഈ ടാങ്കിലേക്ക് തുരുത്തിമേൽ ലിൽ നിന്ന് വെള്ളമെത്തിക്കും. പദ്ധതിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന പമ്പുകൾക്ക് 795 കുതിരശക്തിയാണുള്ളത്. ചെങ്ങന്നൂർ നഗരസഭ 190, മുളക്കുഴ 200, വെണ്മണി 170, ആല 105 ,പുലിയൂർ 70, ബുധനൂർ 80, പാണ്ടനാട് 65 എന്ന ക്രമത്തിൽ ആകെ 1108 കിലോമീറ്ററിലാണ് വിതരണ ശൃംഖലാ പൈപ്പുകൾ സ്ഥാപിക്കുക. വിവിധ കേന്ദ്രങ്ങളിൽ വാട്ടർ ടാങ്കുകൾ സ്ഥാപിക്കും. അടുത്തിട കമ്മീഷൻ ചെയ്ത ചെന്നിത്തല കുടിവെള്ള പദ്ധതിയിലൂടെയാണ് മാന്നാർ പഞ്ചായത്തിനു വെളളം ലഭിക്കുന്നത്. ഇതു കൂടാതെ മാന്നാർ, ചെന്നിത്തല പഞ്ചായത്തുകൾക്കായി 140 കിലോമീറ്റർ നീളത്തിൽ വിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റു സമർപ്പിച്ചു.തിരുവൻവണ്ടൂർ പഞ്ചായത്തിൽ കല്ലിശ്ശേരിയിൽ പഞ്ചായത്തു നൽകുന്ന സ്ഥലത്ത് 10 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കു നിർമ്മിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി .32 കോടി രൂപയുുടെ പ്രത്യേക പദ്ധതിയിൽ 73 കിലോമീറ്റർ വിതരണ പൈപ്പുകൾ സ്ഥാപിക്കും . ചെങ്ങന്നൂർ നഗരസഭയിൽ പാണ്ഡവൻപാറ കുടിവെള്ള പദ്ധതിക്കായി പട്ടികജാതി വികസന വകുപ്പിൽ നിന്നും മന്ത്രി എ കെ ബാലൻ 5 കോടി രൂപ അനുവദിച്ചു.15 കിലോമീറ്റർ വിതരണ ലൈൻ സ്ഥാപിക്കുന്ന ഈ പദ്ധതിയുടെ ഡിപി ആർ സമർപ്പിച്ചു .നിർമ്മാണം പുരോഗമിക്കുന്നതോടെ ബാക്കി തുക കൂടി പദ്ധതിക്ക് അനുവദിക്കും. .മാവേലിക്കര ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് കെ രഘു പ്രസാദ് ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി വേണു, ജേക്കബ്ബ് ഉമ്മൻ, നഗരസഭ ചെയർപേഴ്സൺ വത്സമ്മ എബ്രഹാം, പഞ്ചായത്തു പ്രസിഡന്റുമാരായ ഇ നാരായണൻ, ടി ടി ഷൈലജ, രശ്മി രവീന്ദ്രൻ, പ്രമോദ് കണ്ണാടിശ്ശേരിൽ, വി കെ ശോഭ, ശിവൻകുട്ടി ഐലാരത്തിൽ, ലെജു കുമാർ, ഏലിയാമ്മ കുര്യാക്കോസ്, പുഷ്പലത മധു, വാട്ടർ അതോറിറ്റി ടെക്നിക്കൽ അംഗം ടി രവീന്ദ്രൻ, ചീഫ് എൻജിനീയർ ഇ എസ് സുധീർ, സൂപ്രണ്ടിംഗ് എൻജിനീയർ പ്രകാശൻ, എക്സിക്യൂട്ടീവ് എൻജിനീയർമാരായ ഷീജ, സബീർ എ റഹിം, സാജിത എന്നിവർ ആലോചനാ യോഗത്തിൽ പങ്കെടുത്തു.പദ്ധതി രണ്ടു വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കുമെന്നും കേരളത്തിലെ ഏറ്റവും വലിയ കുടിവെള്ളപദ്ധതി ചെങ്ങന്നൂരിന് അനുവദിച്ച പിണറായി സർക്കാരിന് അഭിനന്ദനം അറിയിക്കുന്നുവെന്നും എം എൽ എ പറഞ്ഞു
view details
എംഎൽഎ മെറിറ്റ് അവാർഡ് 2019
Date :08-06-2019
വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ സജി ചെറിയാൻ എം എൽ എ ആദരിക്കുന്നു. ############################## നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചവർ, സി ബി എസ് ഇ, ഐ സി എസ് ഇ സിലബസിൽ 90 ശതമാനം മാർക്ക് നേടിയിട്ടുള്ളവർ, മറ്റ് സ്ഥലങ്ങളിലെ സ്കൂളുകളിൽ പഠിച്ച് ഉന്നത വിജയം നേടിയ ചെങ്ങന്നൂർ നിവാസികളായ വിദ്യാർത്ഥികൾ, വിവിധ യൂണിവേഴ്സിറ്റികളുടെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ റാങ്ക് നേടിയവർ ,പുതിയതായി ഡോക്ടറേറ്റ് ലഭിച്ചവർ എന്നിവരെ ജൂൺ 8 പകൽ 3 ന് ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ നടക്കുന്ന ചടങ്ങിൽ മെറിറ്റ് അവാർഡ് നൽകി ആദരിക്കുന്നു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ളസും, സി ബി എസ് ഇ, ഐ സി എസ് ഇ പരീക്ഷകളിൽ 90 ശതമാനം കൈവരിച്ച കുട്ടികളും ഫോട്ടോ സഹിതം സ്കൂൾ മേലധികാരികൾ വഴിയും ,മറ്റു വിജയികൾ ഫോട്ടോ സഹിതം തങ്ങൾ പഠിച്ച സ്ഥാപന മേധാവി വഴിയും മെയ് 31 ന് മുമ്പായി എം എൽ എ ഓഫീസിൽ നൽകേണ്ടതാണ്. ബന്ധപ്പെടേണ്ട വിലാസം: എം എൽ എ ഓഫീസ്, പി ടി ഉഷ റോഡ്, പെൻഷൻ ഭവന് കിഴക്ക് വശം, ചെങ്ങന്നൂർ.ഫോൺ: 0479 2450007, ഇമെയിൽ: sajicherianmla@gmail.com
view details
തിരഞ്ഞെടുപ്പ് ഗാനങ്ങളുടെ പ്രകാശനം; സ്വാമി സന്ദീപാനന്ദഗിരി നിർവഹിക്കും
Date :14-05-2018
തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളുടെ പ്രകാശനം എഴുത്തുകാരനും ചിന്തകനുമായ സ്വാമി സന്ദീപാനന്ദ ഗിരി നിർവഹിക്കും. ചെറിയനാട് പടനിലം ജംഗ്ഷന് സമീപം നാളെ വൈകുന്നേരം 5മണിക്ക് നടക്കുന്ന യോഗത്തിലാണ് പ്രകാശന കർമ്മം നടക്കുകയെന്ന് എൽഡിഎഫ് മണ്ഡലം ഭാരവാഹികളായ അഡ്വ. കെ.എസ്.രവിയും അഡ്വ. പി.വിശ്വംഭരപണിക്കരും അറിയിച്ചു.
view details
സജി ചെറിയാൻ ( 9-5-2018 ) പത്രിക നൽകും
Date :09-05-2018
എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. പകൽ 11ന് വരണാധികാരി എം വി സുരേഷ്കുമാറിനാണ് സമർപ്പിക്കുക. രാവിലെ എട്ടിന് വെൺമണി ചാത്തൻ രക്തസാക്ഷി മണ്ഡപത്തിൽ സജി ചെറിയാൻ പുഷ്പാർച്ചന നടത്തും. പാണ്ടനാട്, ചെന്നിത്തല, പുലിയൂർ, ചെറിയനാട്, മാന്നാർ, ആല മേഖലകളിലെ രക്തസാക്ഷി, സ്മൃതി കുടീരങ്ങളിലും പുഷ്പാർച്ചന നടത്തും. രാവിലെ പത്തോടെ വിവിധ മേഖലകളിൽനിന്നുള്ള പ്രവർത്തകരോടൊപ്പം മഠത്തുംപടിയിൽ അന്തരിച്ച എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തും. അവിടെനിന്ന് എൽഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പത്രികാസമർപ്പണത്തിനെത്തുക. എൽഡിഎഫ് നേതാക്കൾ സ്ഥാനാർഥിയോടൊപ്പം ഉണ്ടാകും.
view details
സജി ചെറിയാൻ നാളെ ( 9-5-2018 ) പത്രിക നൽകും
Date :06-06-2017
സജി ചെറിയാൻ നാളെ ( 9-5-2018 ) പത്രിക നൽകും
view details