Events Info

പമ്പ നദിയുടെ പുനരുജ്ജീവനത്തിനായി #സജി_ചെറിയാൻ_എം_എൽ_എ യുടെ നേതൃത്വത്തിൽ നാട് കൈ കോർത്തു.

05-08-2019

പമ്പ നദിയുടെ പുനരുജ്ജീവനത്തിനായി #സജി_ചെറിയാൻ_എം_എൽ_എ യുടെ നേതൃത്വത്തിൽ നാട് കൈ കോർത്തു. ഭയാനകാം വിധം മലിനമാകുന്ന പമ്പാനദിയെ സംരക്ഷിക്കുന്നതിനുള്ള കൂട്ടായ്മയ്ക്കായി "ഒന്നിക്കാം പമ്പയ്ക്കായ് "എന്ന പമ്പാ പഠന അവലോകന യാത്ര നടന്നു. .കഴിഞ്ഞ പ്രളയത്തിനു ശേഷം പമ്പാനദിയിൽ ആറന്മുള മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാൽ നദിക്കരയിലെ കിണറുകളിലെ ജലനിരപ്പ് താഴുകയും ജലം മലിനമാകുന്ന സ്ഥിതിയുമാണുള്ളത്.പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിലെ വിവിധ കൈത്തോടുകളിലൂടെ നദിയിലെത്തുന്ന അറവ് മാലിന്യങ്ങളും മനുഷ്യ വിസർജ്യവും ഉൾപ്പെടുന്ന മാലിന്യങ്ങൾ പമ്പയിലേക്ക് ഒഴുകിയെത്തി മൂന്നു ലക്ഷം ആളുകൾ ഉപയോഗിക്കുന്ന കുടിവെള്ളമാണ് വിഷലിപ്തമാകുന്നത്. നദിയിലെ ജൈവസമ്പത്തിനെ കൂടി അറുതി വരുത്തന്ന ഇത്തരം നടപടികൾക്ക് കൂടി പരിഹാരം കണ്ടെത്തുന്നതിനു കൂടിയായിരുന്നു ഈ യാത്ര. പ്രകൃതി സ്നേഹികളേയും പരിസ്ഥിതി പ്രവർത്തകരെയും, വിവിധ സന്നദ്ധ സംഘടനകളെയും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് സജിചെറിയാൻ എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന പഠന അവലോകന യാത്ര തിങ്കളാഴ്ച്ച രാവിലെ മുണ്ടൻകാവ് ആറാട്ടുകടവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ചു. യാത്രാരംഭത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ,സന്നദ്ധ സംഘടന പ്രവർത്തകർ, പമ്പ പുനർജ്ജനി സംഘടനാ ഭാരവാഹികൾ എന്നിവർ എത്തി. കല്ലിശ്ശേരി വി എച്ച് എസ് എസ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പമ്പ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കവി ഒ എസ് ഉണ്ണികൃഷ്ണൻ, വരട്ടാർ പുനരുജ്ജീവന കോ ഓർഡിനേറ്റർ ബീന ഗോവിന്ദ്, സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം എച്ച് റഷീദ്, പമ്പ പുനർജനി വൈസ് പ്രസിഡന്റ് പി എസ് ബിനു മോൻ, ബി കൃഷ്ണകുമാർ, വി വി അജയൻ, സുധാമണി, എം ശശികുമാർ, എം കെ മനോജ് ,ആരോമൽ രാജ്, പി എൻ സനൽ കുമാർ, തുളസിദാസ്, ഗോപകുമാർ,ജിബിൻ ഗോപിനാഥ്,വിനീഷ് കുമാർ എന്നിവർ പങ്കെടുത്തു.തുടർന്ന് നടന്ന പഠനയാത്ര മുണ്ടൻകാവ് മുതൽ ആറാട്ടുപുഴ ആദി പമ്പവരെയുള്ള ഏഴ് കിലോമീറ്റർ ദൂരം നദീ തീരങ്ങളിൽ മാലിന്യം തള്ളുന്ന വിവിധ ഭാഗങ്ങളും 22 കടവുകളും സന്ദർശിച്ചു. ആലപ്പുഴ -പത്തനംതിട്ട ജില്ലകളിലേ മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, വാട്ടർ അതോറിറ്റി, ഭൂഗർഭ ജലവിഭവം, മലിനീകരണ നിയന്ത്രണ വിഭാഗം, ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ, റവന്യൂ, ഉദ്യോഗസ്ഥർ യാത്രയിൽ പങ്കെടുത്തു.തുടർന്ന് പുത്തൻകാവ് എം എച്ച് എസ് സ്കൂളിൽ നടന്ന സമാപന യോഗത്തിൽ നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ വത്സമ്മ എബ്രഹാം അധ്യക്ഷയായി.എബി ചാക്കോ, പ്രധമാധ്യാപിക ജെസ്സി എം നൈനാൻ, പിടിഎ പ്രസിഡന്റ് പി വി ജോൺ, പ്രിയ ജേക്കബ്ബ്, വിദ്യാർത്ഥി പ്രതിനിധി ലക്ഷ്മി പ്രിയ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾ ഒപ്പിട്ട, മുഖ്യമന്ത്രിക്കുള്ള പരിസ്ഥിതി സൗഹൃദ പമ്പാ പരിരക്ഷണ ഭീമഹർജി യും പാമ്പാപുനർജനി തയ്യാറാക്കിയ നദീ പഠന റിപ്പോർട്ടും എം എൽ എ യ്ക്ക് സമർപ്പിച്ചു.